efiling ഓട്ടോ വർക്ക് ഷോപ്പിലെ ഒമ്പത് കാറുകൾ കത്തിച്ച് 300,000 ദിർഹത്തിന്റെ നാശനഷ്ടം വരുത്തി; പ്രവാസി യുവാവിന് ജയിൽ ശിക്ഷ വിധിച്ച് യുഎഇ കോടതി
യുഎഇ; ഓട്ടോ വർക്ക് ഷോപ്പിലെ ഒമ്പത് കാറുകൾ കത്തിച്ച് 300,000 ദിർഹത്തിന്റെ നാശനഷ്ടം efiling വരുത്തിയ 34 കാരനായ ഏഷ്യൻ വംശജനായ തൊഴിലാളിക്ക് ദുബായ് ക്രിമിനൽ കോടതി ഒരു വർഷം തടവും 12,500 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ജോലി ചെയ്തിരുന്ന ഓട്ടോ വർക്ക്ഷോപ്പിനാണ് ഇയാൾ തീയിട്ടത്. സമീപത്തെ ഫാക്ടറിയിലേക്കും തീ പടർന്നു, ഇത് 12,200 ദിർഹത്തിന്റെ നാശനഷ്ടമുണ്ടായി.ഏഷ്യൻ വംശജനായ വർക്ക് ഷോപ്പിന്റെ ഉടമ തന്റെ വർക്ക് ഷോപ്പ് ഒരു തൊഴിലാളി നശിപ്പിക്കുകയും തീയിടുകയും ചെയ്തതായി കാണിച്ച് പരാതി നൽകുകയായിരുന്നു. തന്റെ റെസിഡൻസി വിസയുടെയും വർക്ക് പെർമിറ്റിന്റെയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ വർക്ക് ഷോപ്പിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് ആക്രമണം നടത്തുകയുമായിരുന്നെന്ന് പരാതിക്കാരൻ വ്യക്തമാക്കി. പ്രതി കത്തിയുമായി എത്തി കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഓഫീസിനുള്ളിൽ നിന്ന് തന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെന്നും ഇതിന് ശേഷം വർക്ക് ഷോപ്പിന് തീയിട്ടതായും ഉടമ പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുറ്റം സമ്മതിച്ച തൊഴിലാളിയെ തുടർന്ന് അറസ്റ്റ് ചെയ്തു. ദുബായ് അപ്പീൽ കോടതി വിധി ശരിവെക്കുകയും ശിക്ഷിക്കുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)