Posted By user Posted On

expatയുഎഇയിൽ പ്രവാസി മലയാളി ടാക്സി ഡ്രൈവറെ കാണാനില്ലെന്ന് പരാതി

ദുബായ്; യുഎഇയിൽ പ്രവാസി മലയാളി ടാക്സി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. ദുബായിലെ ടാക്സി ഡ്രൈവറായ expat കണ്ണൂർ കാഞ്ഞിരോട് സ്വദേശി അജേഷ് കുറിയെയാണ് കാണാതായത്. 41കാരനായ അജേഷിനെ ഒരു മാസമായി കാണാനില്ലെന്നാണ് പരാതി ലഭിച്ചത്. റാസൽഖൈമയിലുള്ള സുഹൃത്തിന്റെ അടുത്തേക്കാണെന്നു പറഞ്ഞു പോയതിനു ശേഷമാണു കാണാതായത്. നാട്ടിൽ പോകാൻ ലീവെടുത്തിരുന്നെങ്കിലും സാമ്പത്തിക ബാധ്യതയുള്ളതിനാൽ പോകുന്നില്ലെന്ന് ദുബായിൽ തന്നെയുള്ള സഹോദരൻ സിമിലിനെ അറിയിച്ചിരുന്നു. ദുബായ് ട്രാൻസ്പോർട് കോർപറേഷന്റെ കീഴിലുള്ള താമസസ്ഥലത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. നോർക്ക വഴി ഇന്ത്യൻ കോൺസുലേറ്റിൽ പരാതിപ്പെടുമെന്ന് അജേഷിന്റ കുടുംബം അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *