Posted By user Posted On

big ticket range rover price ഭാ​ഗ്യം തുണച്ചു: 21,000 രൂപ മാസശമ്പളം വാങ്ങുന്ന പ്രവാസി ഡ്രൈവർ ബി​ഗ് ടിക്കറ്റിലൂടെ നേടിയത് വമ്പൻ സമ്മാനം

ഫെബ്രുവരി അവസാന ആഴ്ച്ചയിൽ ബിഗ് ടിക്കറ്റിലൂടെയും നിരവധി പ്രവാസികളുടെ ജീവിതത്തിൽ ഭാ​ഗ്യമെത്തി big ticket range rover price. ഉറപ്പായ സമ്മാനമായ 1,00,000 ദിർഹം വീതം ഇക്കുറി നേടിയത് ഇന്ത്യൻ പ്രവാസി അടക്കമുള്ളവരാണ്. യു.എ.ഇയിലും, സൗദി അറേബ്യയിലും താമസിക്കുന്നവരാണ് വിജയികൾ. കഴിഞ്ഞ 13 വർഷമായി ഷാർജയിൽ താമസിക്കുകയാണ് സ്വരാജാണ് ആദ്യത്തെ വിജയി. ഒരു പെർഫ്യൂം ഷോപ്പിൽ സെയിൽസ് റെപ്രസൻറേറ്റീവായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് സ്വരാജ് ടിക്കറ്റെടുത്തത്. അഞ്ച് വർഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെന്നാണ് സ്വരാജ് വ്യക്തമാക്കി. ഫിലിപ്പീൻസിൽ നിന്നുള്ള ക്രിസ്റ്റീന പാലിസോക് എന്ന യുവതിയാണ് അടുത്ത വിജയി. 12 വർഷമായി അബുദാബിയിൽ ആണ് ക്രിസ്റ്റീന പാലിസോക് താമസിക്കുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ക്രിസ്റ്റീന ബിഗ് ടിക്കറ്റ് വാങ്ങിയത്. നാലുവർഷമായി ടിക്കറ്റുകൾ വാങ്ങാറുണ്ടെന്നും രണ്ട് ടിക്കറ്റ് വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യമായി കിട്ടുന്ന ഓഫറിലാണ് ടിക്കറ്റെടുത്തതെന്നും അവർ വ്യക്തമാക്കി. അത്തരത്തിൽ സൗജന്യമായി കിട്ടിയ ടിക്കറ്റിലാണ് സമ്മാനം നേടിയത്. സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ അഷ്റഫ് അലിയാണ് അടുത്ത ഭാ​ഗ്യശാലി. പ്രൈവറ്റ് ഡ്രൈവർ ആയ അലിക്ക് മാസം 1000 സൗദി റിയാലാണ് ശമ്പളം കിട്ടുന്നത്. മൂന്നു വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ ഭാ​ഗ്യം പരീക്ഷിക്കുന്ന അലി 40 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറുള്ളത്. മാർച്ച് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേർക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവർക്ക് 2023 ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 20 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാർച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകൾ സന്ദർശിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *