sagia licenseയുഎഇയിൽ കമ്പനി ലൈസൻസ് പുതുക്കാൻ പുതിയ നിബന്ധന; ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
ദുബൈ: ദുബൈയിലെ കമ്പനി ലൈസൻസുകൾ പുതുക്കാൻ ഇനി പുതിയ നിബന്ധന. ഇനിമുതൽ ലൈസൻസ് sagia license പുതുക്കണമെങ്കിൽ സ്ഥാപനത്തിൻറെ ലാഭവിഹിതം കൈപ്പറ്റുന്ന മുഴുവൻ പങ്കാളികളുടെയും സമ്മതം വേണം. ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കും സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടേയോ സാന്നിധ്യവും നിർബന്ധമാക്കിയിട്ടുമുണ്ട്. മുമ്പ് ലൈസൻസ് പുതുക്കണമെങ്കിൽ ഉടമ നേരിട്ടെത്തണമെന്ന് നിർബന്ധമുണ്ടായിരുന്നില്ല.നിയമപരമായി അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന കമ്പനി പി.ആർ.ഒമാരെ നിയന്ത്രിക്കാൻ കൂടിയാണ് പുതിയ നിബന്ധന. സാമ്പത്തിക, ടൂറിസം വകുപ്പാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറത്തിറക്കിയത്. കഴിഞ്ഞവർഷം മുതലാണ് ഓരോ സ്ഥാപനവും ലാഭവിഹിതം കൈപ്പറ്റുന്ന പങ്കാളികളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ കർശനമാക്കിയത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത പങ്കാളികൾ ഇനി മുതൽ കമ്പനി ലൈസൻസ് പുതുക്കാൻ ഒ.ടി.പി മുഖേന സമ്മതമറിയിക്കണം. ലൈസൻസ് പുതുക്കാൻ സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടെയോ സാന്നിധ്യവും നിർബന്ധമാക്കിയും സർക്കാർ സേവന സ്ഥാപനങ്ങൾക്ക് ദുബൈ ഇക്കണോമി സർക്കുലർ അയച്ചിട്ടുണ്ട്. ലൈസൻസ് നടപടികൾക്കായി സമീപിക്കുന്നവരുടെ തിരിച്ചറിയൽ രേഖ, പവർ ഓഫ് അറ്റോണി, ഫോൺ നമ്പർ എന്നിവ സൂക്ഷിച്ചുവെക്കണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ സേവന സ്ഥാപനങ്ങൾ പിഴയടക്കേണ്ടിവരും. പങ്കാളിത്ത ബിസിനസിലെ വിശ്വാസ്യത വർധിപ്പിക്കാനും തട്ടിപ്പുകൾ ഒഴിവാക്കാനും പുതിയ നിർദേശം മുതൽക്കൂട്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)