Posted By user Posted On

taxiയുഎഇയിൽ സ്‌കൂൾ പിക്കപ്പ്, ഡ്രോപ്പ് ഓഫ് എന്നിവയ്ക്കായി രക്ഷിതാക്കൾക്ക് ഇനി ആർടിഎ ടാക്‌സി മുൻകൂട്ടി ബുക്ക് ചെയ്യാം

ദുബായ്; എമിറേറ്റിലെ രക്ഷിതാക്കൾക്ക് സ്‌കൂൾ പിക്കപ്പിനും ഡ്രോപ്പിനുമായി ഓൺലൈൻ ടാക്സികൾ മുൻകൂട്ടി taxi ബുക്ക് ചെയ്യാമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ചൊവ്വാഴ്ച അറിയിച്ചു. ദിവസേനയോ ആഴ്ചയിലോ മാസത്തിലോ സ്കൂളിനായി താമസക്കാർക്ക് ടാക്സികൾ ബുക്ക് ചെയ്യാം, പ്രത്യേകിച്ച് സ്കൂൾ ബസുകൾ ഉൾപ്പെടാത്ത സ്ഥലങ്ങളിലാണ് ഈ സൗകര്യം കൂടുതൽ ഉപകാരപ്രദമാകുക. ആർ‌ടി‌എയുടെ ദുബായ് ടാക്സി കോർപ്പറേഷൻ (ഡി‌ടി‌സി) ആപ്പ് വഴി ബുക്കിംഗ് നടത്താം, അതിൽ ഇപ്പോൾ ‘ഇൻ-സേഫ് ഹാൻഡ്‌സ്’ സേവനവപമുണ്ട്. ആപ്പിൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആപ്പ് ലഭ്യമാണ്. “പുതിയ ഫീച്ചർ ടാക്സി സേവനത്തിന്റെ ആത്മവിശ്വാസവും സന്തോഷവും സുരക്ഷയും വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് സേവനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചാനലുകൾ വൈവിധ്യവത്കരിക്കുകയും ചെയ്യുന്നു, കൂടാതെ ഉപഭോക്തൃ അഭ്യർത്ഥനകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗും ട്രാക്കിംഗും ഉറപ്പാക്കുന്നു,” RTA വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *