fight ticket കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കിൽ വൻ വർദ്ധനവ്; കാരണം ഇതാണ്
അൽഐൻ:കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കിൽ വൻ വർദ്ധനവ്. മാർച്ച് അവസാനം മുതലുള്ള fight ticket ടിക്കറ്റ് നിരക്കാണ് കുത്തനെ ഉയർന്നത്. 23500 ഇന്ത്യൻ രൂപയാണ് മാർച്ച് അവസാനവും ഏപ്രിൽ ആദ്യത്തിലും കേരളത്തിൽനിന്നും യു.എ.ഇയിലേക്കും ഏറ്റവും കുറഞ്ഞ നിരക്ക് . കേരളത്തിലെ സ്ക്കൂളുകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ അവധിക്കാലമായതിനാലാണ് കുത്തനെയുള്ള വിലക്കയറ്റം. അവധിക്കാലത്ത് കുടുംബങ്ങളെ വിസിറ്റ് വിസയിൽ യു.എ.ഇയിലേക്കു കൊണ്ടുവരുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യം മുതലെടുത്താണ് വിമാനക്കമ്പനികൾ നേട്ടം കൊയ്യുന്നത്. നിലവിൽ യുഎഇയിൽ വിസിറ്റ് വിസ പുതുക്കണമെങ്കിൽ രാജ്യത്തിന് പുറത്ത് പോയി വരണമെന്ന നിബന്ധനയുള്ളതിനാൽ പലരും ഇതിനായി നാട്ടിലേക്ക് വരുന്നുമുണ്ട്. ഇതും തിരക്ക് വർധിക്കാൻ ഒരു കാരണമായിട്ടുണ്ട്. ഏപ്രിൽ ഒന്നിന് കോഴിക്കോട്ടു നിന്ന് ദുബൈയിലേക്ക് 26000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും 30000 രൂപക്ക് മുകളിൽ വരും. കേരളത്തിനു പുറത്തുള്ള പ്രധാന എയർപോർട്ടുകളായ ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിൽനിന്നും യു.എ.ഇയിലെ വിവിധ വിമാനാത്താവളങ്ങളിലേക്ക് 11500 രൂപമുതൽ ടിക്കറ്റ് കിട്ടും. ഏപ്രിൽ ആദ്യത്തിൽ കോഴിക്കോടു നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അൽഐനിലേക്കുമുള്ള എയർഇന്ത്യ എക്സ്പ്രസിൻറെ വിവിധ സർവിസുകളിൽ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞതായാണ് നിലവിൽ കാണിക്കുന്നത്. ദുബൈയിലേക്കും ഷാർജയിലേക്കും എയർഇന്ത്യ എക്സ്പ്രസിന് കോഴിക്കോടു നിന്നും ദിവസവും രണ്ടുവീതം സർവിസ് ഉണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)