Posted By user Posted On

gold smuggling യുഎഇയിൽ നിന്നെത്തിയ വിമാനത്തിന്റെ ടോയിലെറ്റിൽ സ്വർണം കണ്ടെത്തി; കസ്റ്റംസ് അന്വേഷണം തുടങ്ങി

ദില്ലി: ദുബൈയിൽ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിന്റെ ടോയ്‍ലറ്റിൽ നിന്ന് സ്വർണം കണ്ടെത്തി gold smuggling. നാല് സ്വർണ ബാറുകളാണ് കണ്ടെടുത്തത്. ടോയ്‍ലറ്റിനുള്ളിലുള്ള സിങ്കിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദില്ലി കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനത്തിൽ പരിശോധന നടത്തിയത്. പെട്ടെന്ന് ശ്രദ്ധയിൽ‍പെടാത്ത നിലയിൽ വിദഗ്ധമായാണ് സ്വർണക്കട്ടികൾ ഒളിപ്പിച്ചുവെച്ചത്. ടോയ്‍ലറ്റിലെ സിങ്കിന് അടിയിൽ നിന്ന് സ്വർണം പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ദില്ലി കസ്റ്റംസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ദുബൈയിൽ നിന്നെത്തിയ വിമാനം ഒരു ആഭ്യന്തര ട്രിപ്പ് കൂടി കഴിഞ്ഞ് തിരിച്ച് ദില്ലിയിലെത്തിയപ്പോഴാണ് തെരച്ചിൽ നടത്തുകയും സ്വർണം കണ്ടെടുക്കുകയും ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *