robotic check in യുഎഇ വിമാനത്താവളത്തിൽ ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ചെക്ക്-ഇൻ സംവിധാനം വരുന്നു; വിശദമായി അറിയാം
യുഎഇ; രാജ്യത്തെ പ്രധാന എയർലൈനായ എമിറേറ്റ്‌സ് ഈ വർഷം വിമാനത്താവളങ്ങളിൽ robotic check in റോബോട്ടിക് ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്തും. ലോകത്തിൽ ആദ്യമായിരിക്കും ഇത്തരത്തിലൊരു സംവിധാനം നടപ്പിലാക്കുന്നത്. സാറ എന്ന് വിളിക്കപ്പെടുന്ന സിസ്റ്റം ആറ് ഭാഷകളെങ്കിലും സംസാരിക്കുമെന്നും ചെക്ക് ഇൻ മുതൽ ഹോട്ടൽ ബുക്കിംഗ് വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിക്കുമെന്നും എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.
“യാത്രക്കാരുടെ ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുക ഈ സാഹചര്യത്തിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെ മികച്ച രീതിയിൽ സേവിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു,”, എമിറേറ്റ്സ് പ്രതിനിധി അഡെ റെധ പറഞ്ഞു. തങ്ങളുടെ പങ്കാളികളുമായി സഹകരിച്ച് എമിറേറ്റ്‌സ് വികസിപ്പിച്ചെടുത്ത റോബോട്ടിക് ചെക്ക് ഇൻ സിസ്റ്റം പൂർണ്ണമായും പ്രാദേശികമായി നിർമ്മിച്ചതാണ്. ഇത്തരത്തിൽ 200-ലധികം സിറ്റങ്ങൾ അടുത്ത ഏതാനും വർഷങ്ങളിൽ നഗരത്തിലുടനീളമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തനക്ഷമമാകുമെന്നാണ് എമിറേറ്റ്സ് വക്താവ് പറയുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)