Posted By user Posted On

scholarship പെൺമക്കളെയോർത്ത് അഭിമാനം; യുഎഇയിൽ 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വാങ്ങാനെത്തി പ്രവാസി രക്ഷിതാക്കൾ

ദുബൈ: പെൺമക്കളെയോത്ത് അഭിമാനിച്ച് 25 പ്രവാസി രക്ഷിതാക്കൾ. ലോക വനിതാ ദിനത്തോടനുബന്ധിച്ച് scholarship മിടുമിടുക്കികളായ മക്കളുടെ പേരിൽ ലഭിച്ച സ്കോളർഷിപ്പ് വാങ്ങാനായി പ്രവാസി രക്ഷിതാക്കൾ ദുബായിലെത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്തത്. പെൺകുട്ടികൾക്ക് വേണ്ടിയുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് കഴിഞ്ഞ ജനുവരി മാസത്തിലാണ് പ്രഖ്യാപിച്ചത്. യു.എ.ഇ യിലെ പ്രമുഖ വനിത സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. ഇത്തവണ നാട്ടിൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷ എഴുതുന്ന 25 പെൺകുട്ടികൾക്കാണ് ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളർഷിപ്പ് ലഭിച്ചത്. ആയിരത്തോളം അപേക്ഷകരിൽ നിന്നുമാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്ലസ് വണ്ണിൽ ലഭിച്ച മാർക്കിന്റെയും, യുഎയിൽ ജോലി ചെയ്യുന്ന രക്ഷിതാവിന്റെ സാമ്പത്തിക സാഹചര്യവുവും പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പെൺകുട്ടികളുടെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് തങ്ങളുടെ മകളുടെ പേരിലുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് ഈ വനിതാ ദിനത്തിൽ വിതരണം ചെയ്തതതെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് എംഡി ഹസീന നിഷാദ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *