Posted By user Posted On

b1b2 visa renewal ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇനി ടൂറിസ്റ്റ് വിസയിൽ സൗദി സന്ദർശിക്കാം ; ഏങ്ങനെ അപേക്ഷിക്കാം, എത്ര ചിലവ് വരും

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി താമസിക്കുന്ന എല്ലാവർക്കും ഇനി ടൂറിസ്റ്റ് വിസയിൽ b1b2 visa renewal സൗദി സന്ദർശിക്കാം. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവരുടെ ജോലി ഇത്തരത്തിൽ വിസ നൽകുന്നതിന് ബാധകമല്ല. ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും. എന്നാൽ, ഇവർക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിനങ്ങളിൽ ഉംറ നിർവഹിക്കുന്നതിനോ അനുമതിയുണ്ടാകില്ല. സൗദി ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ഇവന്റുകൾ, വിനോദ പരിപാടികളിൽ പങ്കെടുക്കൽ എന്നിവയെല്ലാം ചെയ്യാൻ ഇത്തരത്തിൽ സന്ദർശന വിസയിൽ എത്തുന്നവർക്ക് കഴിയും. https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് താത്പര്യമുള്ളവർ ഈ വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതായിരിക്കും ഇത്തരത്തിൽ ലഭിക്കുന്ന സിംഗിൾ എൻട്രി ടൂറിസ്റ്റ് . ഇത്തരം വിസയിൽ അനുവദനീയമായ താമസ കാലയളവ് 30 ദിവസമാണ്. 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന, ഒരു വർഷത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്. 18 വയസ് പൂർത്തിയായവർക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. കുട്ടികൾക്ക് വിസ ആവശ്യമാണെങ്കിൽ ഇതിനായി രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്കാണ് വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. കൂടാതെ അപേക്ഷകന്റെ പാസ്‌പോർട്ടിന് ആറ് മാസത്തേയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കുകയും വേണം. അപേക്ഷകർ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ പൂർത്തിയാക്കുകയും സൗദിയിൽ പ്രവേശിക്കുമ്പോൾ അംഗത്തെ അനുഗമിക്കുകയും വേണം. 300 റിയാലാണ് വിസാ ഫീസ് ഇനത്തിൽ നൽകേണ്ടി വരുന്ന തുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *