Posted By user Posted On

extra curricular യുഎഇയിലെ സ്വകാര്യ സ്ക്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ ഫീസ് കൂടും

ദുബായ്; ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത (2023-24) അധ്യയന വർഷം മുതൽ ഫീസ് കൂടും. extra curricular ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവ് വരാനാണ് സാധ്യത. ഇതിനായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) അനുമതി നൽകി. എമിറേറ്റിന്റെ സാമ്പത്തിക സ്ഥിതിയും സ്വകാര്യ സ്‌കൂൾ നടത്തിപ്പിനുള്ള ചെലവും കണക്കിലെടുത്താണ് ഫീസ് കൂട്ടാൻ തീരുമാനിച്ചത്. ദുബായ് സ്‌കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയിൽ നിന്നുള്ള ഓരോ സ്‌കൂളിന്റെയും ഏറ്റവും പുതിയ പരിശോധനാ റേറ്റിങ്ങുമായി ബന്ധപ്പെട്ടായിരിക്കും സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാനുള്ള നിരക്ക് തീരുമാനിക്കുക. വാർഷിക റേറ്റിങ്ങിൽ വീഴ്ച വരുത്തുന്ന സ്കൂളുകൾക്ക് ഫീസ് വർധനയ്ക്ക് അർഹതയില്ല. ഏറ്റവും പുതിയ പരിശോധനകളിൽ റേറ്റിങ് മെച്ചപ്പെടുത്തുന്ന സ്കൂളുകൾക്ക് ഫീസ് ചട്ടക്കൂടിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളനുസരിച്ച് ഫീസ് വർധിപ്പിക്കാൻ അർഹതയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *