Posted By user Posted On

thankyouഫയർ ചൈൾഡ് ഫാത്തിമ; യുഎഇയിൽ തീപിടുത്തത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ ന​ൽകി​യ പെ​ൺ​കു​ട്ടി​ക്ക്​ പൊ​ലീ​സി​ൻറെ ആ​ദ​രം

അ​ജ്മാ​ൻ: അ​ജ്മാ​നി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ ന​ൽകി​യ പെ​ൺ​കു​ട്ടി​ക്ക് ആദരവുമായി thankyou പൊലീസ്. ‘ഫ​യ​ർ ചൈ​ൽ​ഡ്’ എ​ന്ന് വി​ളി​പ്പേ​രി​ട്ട ഫാ​ത്തി​മ​ എന്ന പെൺകുട്ടിയെയും കു​ടും​ബ​ത്തെ​യും പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​വെ​ച്ച് അ​ജ്മാ​ൻ പൊ​ലീ​സ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ നു​ഐ​മി ആ​ദ​രി​ച്ചു. ഫെ​ബ്രു​വ​രി 17നാണ് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ തീപടർന്നത്. ഇവിടെ രക്ഷാപ്രവർത്തനത്തിനായി എത്തിയ പൊ​ലീ​സി​നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർക്കും പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​രു​ക്കി ന​ൽകി​യി​രു​ന്ന​ത് ഫാ​ത്തി​മ അ​ൽ മ​സ്മി എ​ന്ന പെ​ൺ​കു​ട്ടി​യും അവളുടെ അമ്മയുമായിരുന്നു. തന്റെ അമ്മ ഉണ്ടാക്കി നൽകുന്ന ഭക്ഷണം ഈ കൊച്ചുപെൺകുട്ടിയാണ് പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് എ​ത്തി​ച്ചു​ന​ൽകി​യത്. ട​വ​റി​ൻറെ അ​റ്റ​കു​റ്റ​പ്പ​ണി കാ​ല​യ​ള​വി​ൽ നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഫാ​ത്തി​മ​യും കു​ടും​ബ​വും ന​ൽകി​യ പി​ന്തു​ണ​ക്ക് പൊ​ലീ​സ് മേ​ധാ​വി ന​ന്ദി പ​റ​ഞ്ഞു. അ​ജ്മാ​നി​ലെ അ​ൽ റാ​ഷി​ദി​യ​യി​ലെ 25 നി​ല​യു​ള്ള പേ​ൾ പേ​ൾ ട​വ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി ഫ്ലാ​റ്റു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തി​നെ തു​ട​ർന്ന് താ​മ​സ​ക്കാ​രെ മാ​റ്റി​പ്പാ​ർപ്പി​ച്ചി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *