advertisment തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വേണ്ട, കോടികൾ പിഴ ലഭിക്കും: മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി
യുഎഇയിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയുള്ള ശിക്ഷ സംബന്ധിച്ച് താമസക്കാർക്ക് മുന്നറിയിപ്പുമായി advertisment യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കുറ്റകൃത്യത്തെക്കുറിച്ച് വിശദീകരിക്കുകയും കുറ്റം തെളിഞ്ഞാൽ പിന്തുടരേണ്ട ശിക്ഷയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്ന ഒരു വീഡിയോ അതോറിറ്റി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 2021-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 34-ന്റെ ആർട്ടിക്കിൾ 48 അനുസരിച്ച്, തെറ്റായ പരസ്യങ്ങളിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കുറ്റകൃത്യത്തിന് 20,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കാം എന്നാണ് വ്യവസ്ഥ. കുറ്റവാളിക്ക് ജയിൽ ശിക്ഷയും ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)