Posted By user Posted On

parrot മുത്തിനെ തേടി, കിട്ടിയത് സ്വത്തിനെ; കളഞ്ഞു കിട്ടിയ തത്തയെ ഉടമസ്ഥന് തിരിച്ചു നൽകി യുഎഇയിലെ മലയാളി കുടുംബം

അബുദാബി; തങ്ങളുടെ പ്രിയപ്പെട്ട തത്തയെ തേടിയിറങ്ങിയ മലയാളി കുടുംബത്തിന് ലഭിച്ചത് parrot മറ്റൊരു തത്തയെ. കളഞ്ഞു കിട്ടിയ ഈ തത്തയെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകിയിരിക്കുകയാണ് യുഎഇയിലെ മലയാളി കുടുംബം. തൃശൂർ ചിറമനങ്ങാട് സ്വദേശി സൈനബ യൂസഫിന്റെ നഷ്ടപ്പെട്ട മുത്ത് എന്ന് പേരിട്ട ഓമനതത്തയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് സ്വത്തെന്ന മറ്റൊരു തത്തയെ കിട്ടിയത്. ശുചീകരണ തൊഴിലാളികളാണ് തത്തയെ കിട്ടിയപ്പോൾ സൈനബയ്ക്ക് നൽകിയത്. എന്നാൽ, തത്തയെ കണ്ടപ്പോൾ തന്നെ ഇത് തങ്ങളുടെ തത്തയല്ലെന്ന് പറഞ്ഞ് തിരിച്ചേൽപ്പിക്കാൻ നോക്കിയെങ്കിലും നഷ്ടപ്പെട്ടതിനു പകരമാകട്ടെ എന്നു പറഞ്ഞ് അവർ തത്തയെയും കൈമാറി തൊഴിലാളികൾ പോയി. ഭക്ഷണവും വെള്ളവും നൽകി സ്വത്തിനെ അവർ നന്നായിത്തന്നെ നോക്കി. എന്നാൽ, മുത്തിനെ നഷ്ടപ്പെട്ട് തങ്ങൾ അനുഭവിക്കുന്ന വേദന സ്വത്തിനെ നഷ്ടപ്പെട്ടവരും അനുഭവിക്കുമെന്ന് തിരിച്ചറിഞ്ഞ സൈനബ സ്വത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള തിരച്ചിലിലായി പിന്നീട്. അങ്ങനെ ഫോട്ടോ എടുത്ത് വാട്സാപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. വൈകാതെ ഉടമസ്ഥൻ ‍പാക്കിസ്ഥാൻ സ്വദേശി ഡാനിഷ് എത്തി സ്വത്തിനെ ഏറ്റുവാങ്ങി. എത്ര വൈകിയാലും തങ്ങളെ തേടി മുത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. പിറന്നു മൂന്നാം ദിവസം ലഭിച്ച മുത്തിനെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഇവർ വളർത്തിയത്. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന മുത്തിനെ കിട്ടിയാൽ ആരും തിരിച്ചുനൽകില്ലല്ലോ എന്നതാണ് ഇവരുടെ പേടി. മുത്ത് ഏതെങ്കിലും കുടുംബത്തോടൊപ്പം കഴിയുന്നുണ്ടാകുമെന്നാണ് ഇവർ കരുതുന്നത്. എന്നാലും, അവരോട് ഈ കുടുംബത്തിന് ഒരു അപേക്ഷ മാത്രമേയുള്ളു. തങ്ങളുടെ മുത്തിനെ തിരികെ തരണം, അതിന് പകരമായി നിങ്ങൾക്ക് മറ്റൊരു തത്തയെ വാങ്ങി നൽകാം എന്ന്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *