Posted By user Posted On

vac dubai കുടുംബത്തിന് യുഎഇയിൽ വന്നുപോകാൻ 5 വർഷത്തെ വീസ; എങ്ങനെ അപേക്ഷിക്കാം? എത്ര ചിലവ് വരും?, അറിയാം വിശദമായി

ദുബായ്; യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും മറ്റും കുടുംബങ്ങൾക്ക് പലതവണ രാജ്യത്ത് vac dubai വന്നു പോകാവുന്ന തരത്തിലുള്ള 5 വർഷ ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ചു. കുടുംബ ടൂറിസ്റ്റ് വീസ അപേക്ഷിക്കുന്നവർ ഇനി എല്ലാവരുടെയും വിവരങ്ങൾ ചേർത്ത് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. ഇതുവരെ, വീസ ആവശ്യമുള്ള ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണമെന്നതായിരുന്നു വ്യവസ്ഥ. ഇതാണ് പുതിയ തീരുമാനത്തോടെ മാറുന്നത്. കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനു മറ്റും സ്ഥിരമായി വന്നു പോകുന്നവർക്ക് ഓരോ തവണയും വീസയ്ക്ക് അപേക്ഷിക്കുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം. ഐഡന്റിറ്റി, സിറ്റിസൻസ്ഷിപ്, കസ്റ്റംസ് ആൻഡ് പോർട് (ഐസിപി) ആണ് വീസ നൽകുന്നത്. 5 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ഒറ്റ അപേക്ഷയിൽ തന്നെ ലഭിക്കും എന്നതാണ് സന്തോഷകരമായ വാർത്ത. ഒരുമിച്ചു യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം കിട്ടുന്നത്. കുടുംബ ടൂറിസ്റ്റ് വീസയിൽ കുട്ടികൾക്ക് 18 വയസ്സിൽ കൂടാൻ പാടില്ല. വീസയുള്ളവർക്ക് 3 മാസം വരെ ദുബായിൽ കഴിയാം. മൊത്തം 6 മാസം വരെ നീട്ടുകയും ചെയ്യാം. വിസ ആവശ്യമുള്ളവർക്ക് ഐസിപിയുടെ സൈറ്റിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇങ്ങനെ അപേക്ഷിക്കുന്നതിന് സ്പോൺസർമാരുടെ ആവശ്യമില്ല. എന്നാൽ ഇത് ട്രാവൽ ഏജന്റു വഴി ബുക്ക് ചെയ്യാനും കഴിയില്ല. ഇതിനായി ഓൺലൈൻ വഴി നേരിട്ട് ഐസിപിയെ സമീപിക്കണം.

വീസയ്ക്ക് അപേക്ഷിക്കാൻ വേണ്ട രേഖകളും ചെലവും

ആവശ്യമായ രേഖകൾ:

∙ കളർ ഫോട്ടോ

∙ പാസ്പോർട്ടിന്റെ പകർപ്പ്

∙ മെഡിക്കൽ ഇൻഷുറൻസ്

∙ മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്

∙ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്. കുറഞ്ഞത് 14,700 ദിർഹം (3.3 ലക്ഷം രൂപ) ബാലൻസ്.

∙ യുഎഇയിൽ താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ്. ഹോട്ടൽ ബുക്കിങ് രേഖയോ താമസിക്കുന്ന വീടിന്റെ രേഖയോ.

വീസയ്ക്ക് ഒരാൾക്ക് 750 ദിർഹം (16700 രൂപ) ചെലവുണ്ടാകുമെന്നാണ് ഐസിപി വെബ്സൈറ്റിൽ പറയുന്നത്. ഇതിനു പുറമേ സെക്യൂരിറ്റി ഡിപ്പോസിറ്റായി 3,025 ദിർഹവും (68000 രൂപ) ആവശ്യമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *