Posted By user Posted On

dubai police events അശ്ലീല വീഡിയോ ഓൺലൈനിൽ വൈറലായി; യുഎഇയിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട നിരവധി പ്രവാസികൾ പിടിയിൽ

ഷാർജ: യുഎഇയിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട നിരവധി പ്രവാസികളെ ഷാർജ dubai police events പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ക്ലിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രവാസികളെല്ലാം ഏഷ്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവരെ ഇപ്പോൾ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക ആചാരങ്ങളെ അനാദരിക്കുന്നവരെ അതോറിറ്റി വെച്ചുപൊറുപ്പിക്കില്ലെന്ന് ഷാർജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിഷേധാത്മകമോ അധാർമികമോ ആയ പെരുമാറ്റം പൊതു അച്ചടക്കത്തെ ബാധിക്കുന്ന ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.താമസക്കാർക്ക് മാന്യവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാനാണ് ഷാർജ പോലീസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഷാർജ പോലീസ് വെബ്‌സൈറ്റിലെ ‘ഹാരിസ്’ സേവനത്തിലൂടെ സോഷ്യൽ മീഡിയയിൽ കണ്ടേക്കാവുന്ന അത്തരം പെരുമാറ്റങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *