Posted By user Posted On

expat യുഎഇയിൽ നിന്ന് പ്രസവത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി യുവതി മരിച്ചു; കുഞ്ഞിന്റെ നില അതീവ​ഗുരുതരം

പാലാക്കാട്; യുഎഇയിൽ നിന്ന് പ്രസവത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി യുവതി മരിച്ചു. expat പാലക്കാട് ധോണി സ്വദേശി വിനീഷയാണ് മരിച്ചത്. പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിൽ വച്ച് പ്രസവത്തെ തുടർന്നാണ് യുവതി മരിച്ചത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് പോളിക്ലിനിക്ക് ആശുപത്രിയിൽ നിന്ന് വിനീഷയെ പാലക്കാട് തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ പാലന ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ യുവതിയുടെ രക്തസമ്മർദ്ദം താഴ്ന്നതോടെ അവസ്ഥ കൂടുതൽ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരമായി തുടരുകയാണ്. പോളിക്ലിനിക്കിൽ വേണ്ടത്ര ചികിത്സാ സൗകര്യം ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായതെന്ന് വിനീഷയുടെ അച്ഛൻ പറഞ്ഞു. ചികിത്സാ പിഴവുകൊണ്ടാണെന്ന് യുവതിയുടെ മരണം സംഭവിച്ചതെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഷാർജയിൽ ഐടി എഞ്ചിനീയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ് ജോലി ചെയ്യുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *