Posted By user Posted On

courtയുഎഇയിൽ സഹോദരിയിൽ നിന്ന് വൻ തുക കടം വാങ്ങി തിരികെ നൽകാതെ യുവാവ്; സഹോദരനെതിരെ യുവതി കോടതിയിൽ

യുഎഇ; സാമ്പത്തിക പ്രശ്നമുണ്ടായ സമയത്ത് സഹോദരിയിൽ നിന്ന് കടം വാങ്ങിയ 71,000 ദിർഹം അബുദാബി court സ്വദേശിയായ വ്യക്തി തിരികെ നൽകണമെന്ന് കോടതി. കടം വാങ്ങിയ തുക തിരികെ വേണമെന്ന ആവശ്യവുമായി അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് കേസുകൾക്കായുള്ള കോടതിയിൽ സഹോദരനെതിരെ യുവതി കേസ് ഫയൽ ചെയ്യുകയായിരുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ തന്റെ സഹോദരൻ തന്നിൽ നിന്ന് 101,000 ദിർഹം കടം വാങ്ങിയെന്ന് യുവതി തന്റെ വ്യവഹാരത്തിൽ പറഞ്ഞു. തനിക്ക് 30,000 ദിർഹം വിലയുള്ള ഒരു കാർ നൽകിയെന്നും കാറിന്റെ മൂല്യം ഗഡുക്കളായി കുറച്ചതിന് ശേഷം ബാക്കി 71,000 ദിർഹം നൽകാമെന്നും പറഞ്ഞതായും അവർ വ്യക്തമാക്കി. തന്റെ സഹോദരിയിൽ നിന്ന് 101,000 ദിർഹം കടം വാങ്ങിയെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ അവളുടെ പണം തിരികെ നൽകാമെന്നും ഇയാൾ ഒരു കരാർ എഴുതി ഒപ്പിട്ടിരുന്നു.എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും സഹോദരിയുടെ പണം തിരികെ നൽകാൻ സഹോദരൻ തയ്യാറായില്ല. തുടർന്നാണ് സഹോദരനെതിരെ യുവതി പരാതി നൽകിയത്. രണ്ട് കക്ഷികളിൽ നിന്നും വാദം കേൾക്കുകയും സഹോദരങ്ങൾ സമർപ്പിച്ച തെളിവുകൾ പരിശോധിക്കുകയും ചെയ്ത ശേഷം, പ്രതി തന്റെ സഹോദരിയിൽ നിന്ന് കടം വാങ്ങിയ 71,000 ദിർഹം തിരികെ നൽകണമെന്ന് ജഡ്ജി ഉത്തരവിട്ടു. സഹോദരിയുടെ നിയമപരമായ ചിലവുകൾ നൽകാനും പ്രതിയോട് കോടതി നിർദേശിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *