dubai police rolls royce കേസുകൾ തെളിയിക്കാൻ ബയോമെട്രിക്ക് സാങ്കേതിക വിദ്യയുമായി യുഎഇ പൊലീസ്
ദുബൈ: കേസുകൾ തെളിയിക്കാൻ ബയോമെട്രിക്ക്, ഫോറൻസിക് സാങ്കേതിക വിദ്യയുമായി dubai police rolls royce യുഎഇ പൊലീസ്. ഇത്തരത്തിൽ ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ച് കേസുകൾ തെളിയിക്കുന്നതിൽ വൈദഗ്ധ്യം നേടിയിരിക്കുകയാണ് ദുബൈ പൊലീസ് സംഘം. 3,200 കേസുകളാണ് ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കി കഴിഞ്ഞ വർഷം പരിഹരിച്ചത്. കോവിഡ് മഹാമാരി സമയത്ത് മുഖംമൂടി ധരിച്ച കുറ്റവാളികളെ തിരിച്ചറിയാൻ വളരെ വലിയ പ്രയാസം നേരിട്ടിരുന്നു. എന്നാൽ ഈ വെല്ലുവിളികളെ മറികടക്കാൻ ദുബൈ പൊലീസിലെ വിദഗ്ധർ വിജയകരമായി ഫോറൻസിക് ബയോമെട്രിക്സ് ഉപയോഗിച്ചു. ഫോറൻസിക് ബയോമെട്രിക്സ് വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) സംവിധാനങ്ങളുമായി സംയോജിപ്പിച്ചപ്പോൾ മികവുറ്റ ഫലപ്രാപ്തിയാണുണ്ടായതായാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. കേസന്വേഷണ ആവശ്യത്തിന് പലോമെട്രിക് ടണൽ ഒരുക്കാനും പദ്ധതിയുണ്ട്. 25 കാമറകളുള്ള 20 മീറ്റർ നീളമുള്ള തുരങ്കം ഉപയോഗിച്ച് സംശയിക്കുന്നവരുടെ ശരീരചലനം വിലയിരുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)