Posted By user Posted On

oscarഓസ്കാറിൽ തിളങ്ങി ഇന്ത്യൻ സിനിമകൾ; ആർആർആറിലെ നാട്ടു നാട്ടു മികച്ച ​ഗാനം, ദി എലിഫന്റ് വിസ്പറേഴ്സിനും പുരസ്കാരം

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ഓസ്കാറും എആർ റഹ്‌മാൻ ആദ്യമായി ഇന്ത്യയിൽ എത്തിച്ച് പതിനാല് oscar വർഷങ്ങൾക്ക് ശേഷമാണ് ചരിത്രം ആർ ആർ ആർ എന്ന ചിത്രത്തിലൂടെ വീണ്ടും ആവർത്തിക്കപ്പെടുകയാണ്. മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ചന്ദ്ര ബോസ് രചിച്ച ​ഗാനത്തിൽ സം​ഗീതം നൽകിയിരിക്കുന്നത് എം.എം. കീരവാണിയാണ്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവരാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള ഗാനം പാടിയത്. രാം ചരൺ തേജയും ജൂനിയർ എൻ. ടി ആറും അഭിനയിച്ച ​ഗാനരം​ഗം കോറിയോഗ്രാഫി ചെയ്തത് പ്രേം രക്ഷിത് ആണ്. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കർ പുരസ്കാരം ഇന്ത്യയ്ക്കാണ് ലഭിച്ചത്. ദി എലിഫൻ്റ് വിസ്പറേഴ്സ് ആണ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യനും ആനക്കുട്ടികളുമായുള്ള സ്നേഹബന്ധത്തിന്റെ കഥപറയുന്ന ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമാണ് ദി എലിഫന്റ് വിസ്പറേഴ്സ്.കാർത്തികി ഗോൾസാൽവേസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുനീത് മോങ്കയാണ്. ഇക്കുറി മികച്ച ചിത്രമായി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച നടനായി ബ്രെൻഡൻ ഫ്രേസറും നടിയായി മിഷേൽ യോയും തെരഞ്ഞെടുക്കപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *