twilio video callയുഎഇയിൽ വിസ അടക്കം വിവിധ സേവനങ്ങൾക്കായി വീഡിയോ കോൾ സംവിധാനം; ഏറ്റെടുത്ത് പ്രവാസികൾ, പദ്ധതി വൻ വിജയം
ദുബൈ: യുഎഇയിലെ വിസ അടക്കമുള്ള വിവിധ സേവനങ്ങൾക്കായി ഏർപ്പെടുത്തി വിഡിയോ കോൾ സംവിധാനം twilio video call ഏറ്റെടുത്ത് പ്രവാസികൾ. സേവനം ആരംഭിച്ച് രണ്ടു മാസത്തിനുള്ളിൽ 2.50 ലക്ഷം വിഡിയോ കാേളുകളാണ് കിട്ടിയത്. താമസ കുടിയേറ്റ വകുപ്പിൻറെ (ജി.ഡി.ആർ.എഫ്.എ) വിഡിയോ കോൾ സേവനമാണ് ഇതോടെ വൻ വിജയമായത്. ജനുവരി 11 മുതൽ തുടങ്ങിയ പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ തന്നെ പ്രതീക്ഷിച്ചതിലേറെ സ്വീകാര്യത കിട്ടിയെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകൾ, ഗോൾഡൻ വിസ, മാനുഷിക പരിഗണന ആവശ്യമായ കേസുകൾ, നിയമ സഹായം, റിയൽ എസ്റ്റേറ്റ് നടപടിക്രമങ്ങൾ, എൻട്രി പെർമിറ്റ്, അന്വേഷണങ്ങൾ, വസ്തുവിലെ നിക്ഷേപം, പൗരത്വം തുടങ്ങിയ സേവനങ്ങളെല്ലാം വിഡിയോ കാൾ വഴി കിട്ടും എന്നതാണ് ഈ പദ്ധതിയെ വിജയമാക്കിയതിന്റെ പ്രധാന കാരണം. സൈറ്റിലെ വിഡിയോ കാൾ സർവിസ് ക്ലിക് ചെയ്ത് പേര്, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട് വിവരങ്ങൾ നൽകുകയാണ് ഇതിനായി ചെയ്യേണ്ടത്. അതിന് ശേഷം എന്ത് സേവനമാണ് ആവശ്യമുള്ളതെന്ന് ക്ലിക് ചെയ്താൽ ഏതാനും മിനിറ്റുകൾക്കകം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി വിഡിയോ കോളിൽ നിങ്ങളുടെ ആവശ്യം അറിയിക്കാൻ സാധിക്കും. ഓഫിസുകൾ സന്ദർശിക്കാതെ അഞ്ചു മിനിറ്റിനുള്ളിൽ രേഖകൾ സമർപ്പിക്കാനും ഇതിലൂടെ സാധിക്കും. അപേക്ഷയോടൊപ്പം രേഖ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ചാറ്റ് ബോക്സിൽ അയച്ചാലും മതിയാകും. ജി.ഡി.ആർ.എഫ്.എയുടെ ആപ് വഴിയും ഫ്രൻഡ് കാമറ പ്രവർത്തിക്കുന്ന മൊബൈലോ ടാബോ വഴിയും ഈ സേവനം കിട്ടും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)