
expat മലയാളി പ്ലസ് വൺ വിദ്യാർത്ഥി യുഎഇയിൽ അന്തരിച്ചു
അബുദാബി; മലയാളി പ്ലസ് വൺ വിദ്യാർത്ഥി യുഎഇയിൽ അന്തരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം expat സ്വദേശി സ്റ്റീവ് ജോൺ കുര്യാക്കോസ് ആണ് അബുദാബിയിൽ മരിച്ചത്. 17 വയസ്സായിരുന്നു. അൽവത്ബ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. എലംകുന്നത്ത് ഹൗസിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകനാണ്. ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്സായ പ്രിൻസി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ചു കിടന്നുറങ്ങി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ശബ്ദം കേട്ട് ഉണർന്നപ്പോൾ മകൻ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അനിലും മകൾ സാന്ദ്ര മേരി കുര്യാക്കോസും നാട്ടിലാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)