
expatയുഎഇയിൽ പ്രവാസി മലയാളി യുവാവിനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
യുഎഇ; പ്രവാസി മലയാളി യുവാവിനെ യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ expat പാനൂർ സ്വദേശിയായ മുനീറാണ് മരിച്ചത്. 22 വയസ്സായിരുന്നു. ദുബായ് ജബൽ അലിയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മുനീറിനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. പാനൂർ പാലപ്പിള്ളി കരിയിൽ മുസ്തഫയുടെ മകനാണ്. മാതാവ്: ആബിദ. സഹോദരങ്ങൾ: ഹസൈനാർ, അൻസില, ഫാസില, ഫാത്തിമ. കബറടക്കം പിന്നീട് നടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)