ദുബായിലെ ചില സർക്കാർ ജീവനക്കാർക്ക് പബ്ലിക് ലൈബ്രറികളിൽ നിന്ന് ഓൺലൈൻ ആയി പ്രവർത്തിക്കാൻ അനുമതി
ദുബായ്: ദുബായിലെ ചില ജീവനക്കാരെ പബ്ലിക് ലൈബ്രറികളിൽ നിന്ന് ഓൺലൈൻ ആയി ജോലി ചെയ്യാൻ അനുവദിക്കും. ഇത് സംബന്ധിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയാണ് ഇക്കാര്യം അറിയിച്ചത്. നാളെ, മാർച്ച് 16 മുതൽ ദുബായിലെ സർക്കാർ ജീവനക്കാർക്ക് പബ്ലിക് ലൈബ്രറികളിൽ നിന്ന് വിദൂരമായി പ്രവർത്തിക്കാനുള്ള സൗകര്യം നൽകിക്കൊണ്ട് ഈ സംരംഭം ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറികളുടെ മേൽനോട്ടം വഹിക്കുന്ന ദുബായ് കൾച്ചറിന്റെയും നഗരത്തിന്റെ ഡിജിറ്റൽ പരിവർത്തനം ഉറപ്പാക്കുന്ന ഡിജിറ്റൽ ദുബായിയുടെയും സഹകരണത്തോടെയാണ് പുതിയ മാനവ വിഭവശേഷി സംരംഭം ആരംഭിച്ചതെന്ന് ഫോറത്തെ വെർച്വലി അഭിസംബോധന ചെയ്തുകൊണ്ട് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസി പറഞ്ഞു.
വിദൂര ജോലി, വിദൂര വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, റിമോട്ട് എന്നിവയ്ക്കായി രാജ്യത്തിന്റെ അജണ്ട സജീവമാക്കാൻ ലക്ഷ്യമിടുന്ന പുതിയ ഫോറമായ ‘റിമോട്ട്’ ഉദ്ഘാടന ദിനത്തിൽ അൽ ഫലാസിയാണ് പുതിയ സംരംഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)