ഇനി ഷാർജയിലും മൃതദേഹങ്ങൾ എംബാം ചെയ്യാൻ അനുമതി
ഷാർജ ∙ ഷാർജ പൊലീസിന്റെ ഫോറൻസിക് ലബോറട്ടറിയിൽ മൃതദേഹം എംബാം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി പറഞ്ഞു. മരണപ്പെടുന്നവരുടെ ബന്ധുക്കളുടെ അഭ്യർഥന മാനിച്ചാണിത്. പ്രത്യേക പരിശീലന കോഴ്സുകളിലൂടെ ജോലിക്ക് യോഗ്യത നേടിയ എമിറാത്തി കേഡർമാരാണ് എംബാമിങ് നടത്തുക. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും എംബാമിങ് പ്രക്രിയ. കുറ്റകൃത്യം മൂലമുള്ള മരണമാണെങ്കിലും സ്വാഭാവികമായുള്ളതാണെങ്കിലും ഇവിടെ എംബാം ചെയ്യാം. നിലവിൽ ഷാർജയിൽ എംബാമിങ് സൗകര്യമില്ലാത്തതിനാൽ ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ പ്രയാസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)