നിയമലംഘനങ്ങൾ; റാസൽഖൈമയിൽ പിഴയിൽ
50 ശതമാനം ഇളവ് വരുത്തി അധികൃതര്‍
റാസൽഖൈമ: റാസൽഖൈമയിലെ പൊതുവായ ചില നിയമ ലംഘനങ്ങൾക്ക് പരിമിത കാലത്തേയ്ക്ക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കും. ഇത് സംബന്ധിച്ച് റാസൽഖൈമ പബ്ലിക് സർവീസ് ഡിപാർട്ട്‌മെന്റ് രാജ്യാന്തര സന്തോഷ ദിനം പ്രമാണിച്ചാണ് കിഴിവ് പ്രഖ്യാപിച്ചത്. മാർച്ച് 20 മുതൽ 22 വരെ മൂന്നു ദിവസത്തേയ്ക്കാണ് ഇളവ് ബാധകമാകുക. പാരിസ്ഥിതിക ലംഘനങ്ങൾ ഉൾപ്പെടെ റാക് പിഎസ്ഡിയുടെ കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾക്ക് ഈ സ്കീം ബാധകമാകും. മാലിന്യം തള്ളൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയൽ, നിയുക്ത സ്ഥലങ്ങളിലെ പുകവലി, ട്രക്കുകളുടെ ടോൾ ഗേറ്റ് ലംഘനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുഎൻ അംഗീകരിച്ചതു പ്രകാരം സന്തോഷദിനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് ലോകമെങ്ങും മാർച്ച് 20 ന് രാജ്യാന്തര സന്തോഷ ദിനം ആചരിക്കുന്നു. യുഎഇയിൽ സന്തോഷവും ജനങ്ങളുടെ ക്ഷേമവും ദേശീയ അജണ്ടയുടെ ഭാഗമണ്. എല്ലാ രാജ്യങ്ങളിലും ഏറ്റവും സന്തുഷ്ടരായ ജനത എന്നതും ലക്ഷ്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)