വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകണമെന്ന് ജി.ഡി.ആർ.എഫ്
യുഎഇയിൽ വിസക്കായി അപേക്ഷിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഭ്യർഥിച്ചു. നേരത്തെ അറിയിച്ചിരുന്നെങ്കിലും തുടർച്ചയായി അശ്രദ്ധ വരുത്തുന്നതിനാലാണ് വീണ്ടും ഇക്കാര്യം അറിയിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ വ്യക്തമാക്കി. അമർ കേന്ദ്രങ്ങൾ, വകുപ്പിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിലെ പേരുകൾ, ജനന തീയതി, മേൽവിലാസങ്ങൾ, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വകുപ്പ് ഓർമപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. വിസ സേവനങ്ങൾ തേടുന്നവർ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരുമെന്ന് വകുപ്പ് അറിയിച്ചു. ദുബൈയിൽ ഏറ്റവും വേഗത്തിലാണ് വിസ സേവനം ലഭിക്കുന്നത്. അപേക്ഷകളിലെ വ്യക്തത നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. നിങ്ങളുടെ വിലാസം നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വകുപ്പ് ഉപയോക്താക്കളെ ഓർമപ്പെടുത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)