യുഎഇയിലെ വിദ്യാലയങ്ങളിൽ വസന്തകാല അവധിക്ക് തുടക്കം
യുഎഇയിൽ ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ വസന്തകാല അവധിക്ക് തുടക്കം. ചില വിദ്യാലയങ്ങൾ അടച്ചെങ്കിലും വാർഷിക പരീക്ഷകൾ കഴിയുന്നതോടെ മറ്റ് വിദ്യാലയങ്ങളിലും അവധി തുടങ്ങും. വിവിധ വിദ്യാലയങ്ങളിൽ വ്യത്യസ്ത ക്ലാസുകളിലെ പരീക്ഷകൾ കഴിയുന്നതോടെയാണ് വിദ്യാർഥികൾക്ക് അവധി തുടങ്ങുന്നത്. ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളുടെ അധ്യയന വർഷം പൂർത്തിയാകുന്ന ഘട്ടമാണ് ഇത്. ദുബൈ കെ.എച്ച്.ടി.എക്ക് കീഴിലുള്ള വിദ്യാലയങ്ങൾ മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ഏപ്രിൽ മൂന്നിന് തുറക്കും. അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പിന് (അഡെക്) കീഴിലെ ഏഷ്യൻ വിദ്യാലയങ്ങളിൽ ഏപ്രിൽ 10നാണ് പുതിയ അധ്യയനവർഷം തുടങ്ങുന്നത്. ഫീസ് വർധനവോടെയായിരിക്കും പുതിയ അധ്യയന വർഷം തുടങ്ങുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)