ഡ്രൈവറില്ലാ വാഹന മത്സരയോട്ടവുമായി അബുദാബി
ലോകത്ത് ആദ്യമായി ഡ്രൈവറില്ല വാഹന മത്സരയോട്ടം സംഘടിപ്പിച്ച് അബുദാബി. അബൂദബിയുടെ അഡ്വാൻസ്ഡ് ടെക്നോളജി റിസർച് കൗൺസിലിനു കീഴിലെ സാങ്കേതികവിദ്യ സ്ഥാപനമായ ആസ്പയറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യാസ് മറീന സർക്യൂട്ടിലാണ് ഇത്തരമൊരു മത്സരം അരങ്ങേറുന്നത്. 80 ലക്ഷം ദിർഹമാണ് സമ്മാനം. അബൂദബി ഓട്ടോണമസ് റേസിങ് ലീഗ് 2024ന്റെ രണ്ടാം പാദത്തിലാണ് യാസ് മറീന സർക്യൂട്ടിൽ ആരംഭിക്കുക. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ഡല്ലാറ സൂപ്പർ ഫോർമുല കാറുകളാണ് മത്സരയോട്ടത്തിനായി ട്രാക്കിലിറക്കുക. ജപ്പാൻ റേസിങ് പ്രമോഷനാണ് ഇതിനായി ആസ്പയറിനെ സഹായിക്കുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റിയുടെയും വെർച്വൽ റിയാലിറ്റിയുടെയും ഇൻഫോ ഗ്രാഫിക്സിന്റെയും അകമ്പടിയോടെ തത്സമയ ദൃശ്യങ്ങൾ സ്ക്രീനിൽ കാണാൻ കാണികൾക്ക് അവസരമൊരുക്കുമെന്ന് ഓട്ടോണമസ് കാർ റേസ് പ്രഖ്യാപന വേളയിൽ എ.ആർ.ടി.സി സെക്രട്ടറി ജനറൽ ഫൈസൽ അൽ ബന്ന പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)