രക്ഷാപ്രവർത്തനങ്ങൾക്ക് പറക്കും ബൈക്കുമായി അബുദാബി
അബുദാബിയിൽ ഇനിമുതൽ തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾക്കായി പറന്നുയരാൻ സഹായിക്കുന്ന ഹോവർ ബൈക്ക്. ദുർഘടമായ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫുൾ ടാങ്ക് ഇന്ധനത്തിൽ 80 കിലോമീറ്റർ വേഗതയിൽ 40 മിനിറ്റോളം പറക്കാൻ കഴിയും. അതീവ ബലവത്തായ കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചിട്ടുള്ള ഹോവര്‍ ബൈക്ക് യാസ്ബേയിലാണ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചത്. 100 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. നാലു വശങ്ങളിലെയും പങ്കകളാണ് ഹോവര്‍ ബൈക്കിനെ പറക്കാന്‍ സഹായിക്കുന്നത്. കവാസാക്കിയുടെ ഫോര്‍ സ്ട്രോക്ക് പെട്രോള്‍ എന്‍ജിനാണ് ഇതിനുള്ളത്. മരുഭൂമിയിലും ചെങ്കുത്തായ പ്രദേശങ്ങളിലും കടലിലും രക്ഷാപ്രവർത്തനത്തിന് ഇത് ഉപകാരപ്പെടും. എണ്ണ, വാതക വ്യവസായ മേഖലകളിലും നിർമാണ രംഗങ്ങളിലുമുണ്ടാകുന്ന അപകടത്തിലും ഏറെ ഉപകാരപ്രദമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)