family court near meയുഎഇയിൽ യുവാവിനെയും കാമുകിയെയും തട്ടിക്കൊണ്ട് പോയി പണം കവർന്നു; പ്രവാസി സംഘത്തിന് ശിക്ഷ വിധിച്ച് കോടതി
ദുബൈ: ദുബൈയിൽ യുവാവിനെയും കാമുകിയെയും തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയും family court near me പണം തട്ടിയെടുക്കുകയും ചെയ്ത പ്രവാസി സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. ഏഷ്യക്കാരായ മൂന്ന് പ്രവാസികളെയാണ് ക്രിമിനൽ കോടതി ശിക്ഷിച്ചത്. ശിക്ഷ പൂർത്തിയായാൽ മൂവരെയും യുഎഇയിൽ നിന്ന് നാടുകടത്തണമെന്നും ഉത്തരവിലുണ്ട്. 38 വയസുള്ള ഏഷ്യക്കാരനായ യുവാവാണ് സംഭവത്തിൽ പരാതി നൽകിയത്. ഇദ്ദേഹത്തെയും കാമുകിയെയും തട്ടിക്കൊണ്ടു പോയി അൽ റിഫയിലെ ഒരു അപ്പാർട്ട്മെന്റിൽ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്‍തെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ തങ്ങളെ ഷോക്കടിപ്പിച്ചെന്നും മോചിപ്പിക്കണമെങ്കിൽ 5000 ദിർഹം വേണമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. ഈ പണം സംഘടിപ്പിച്ച് കൊടുത്തപ്പോൾ 13,000 ദിർഹം കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതും പലരിൽ നിന്ന് സംഘടിപ്പിച്ച് കൊടുത്തതോടെ വിട്ടയച്ചു. സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പ്രവാസി ഉടൻതന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. വിചാരണ പൂർത്തിയാക്കിയ ദുബൈ ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം മൂന്ന് പേർക്കും ഒരു വർഷം വീതം ജയിൽ ശിക്ഷയും പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്ത 18,000 ദിർഹം പിഴയും വിധിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)