air india cargoയുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവ്വീസുകൾ വെട്ടിക്കുറച്ചു
അബുദാബി; യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് വെട്ടിക്കുറയ്ക്കുന്നു. air india cargo നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്കാണ് സർവ്വീസുണ്ടായിരുന്നത്. ഇത് ഒന്നാക്കിയാണ് കുറച്ചത്. നേരത്തെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നിടത്ത് ഇതോടെ 7 സർവീസ് മാത്രമാകും. ദുബായ്–കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയിരിക്കുന്നത്. ഈ മാസം 10ന് കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഏക ഡ്രീംലൈനറും എയർ ഇന്ത്യ പിൻവലിച്ചിരുന്നു. ദുബായ്–കോഴിക്കോട്, ഷാർജ–കോഴിക്കോട്, ദുബായ്–ഗോവ, ദുബായ്–ഇൻഡോർ സെക്ടറുകളിൽ ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുക. കേരള സെക്ടറിൽ കാലക്രമേണ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായി ചുരുങ്ങിയേക്കുമെന്ന ആശങ്കയുമുണ്ട്. പ്രവാസികൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളിൽ ചിലതും എയർ ഇന്ത്യ സേവനം നിലയ്ക്കുന്നതോടെ നഷ്ടമാകും. ഫുൾ എയർലൈനിൽ ടിക്കറ്റ് മാറ്റാനുള്ള സൗകര്യം, നിരക്കിലെ വ്യത്യാസം, ഭക്ഷണം, കാർഗോ സൗകര്യം എന്നിവയ്ക്കു പുറമേ ബിസിനസ് ക്ലാസ് യാത്രയും ഇല്ലാതാകും. എയർ ഇന്ത്യ എക്സ്പ്രസ് എയർ ഇന്ത്യയ്ക്കു പകരം സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)