Posted By user Posted On

expatഒന്നര മാസം മുൻപ് യുഎഇയിൽ നിന്ന് കാണാതായ പ്രവാസി മലയാളി ടാക്സി‌ ഡ്രൈവറെ കണ്ടെത്തി

ദുബായ്; ഒന്നര മാസം മുൻപ് ദുബായിൽ നിന്ന് കാണാതായ പ്രവാസി മലയാളി ടാക്സി‌ ഡ്രൈവറെ കണ്ടെത്തി expat. കണ്ണൂർ കാഞ്ഞിരോട് സ്വദേശി അജേഷ് കുറിയയെ (41) ആണ് ബർദുബായിൽ കണ്ടെത്തിയത്. സംഭവം വാർത്തയാവുകയും ഈ വാർത്ത കണ്ട വ്യക്തി അജേഷിനെ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് ഈ വിവരം ദുബായിൽ തന്നെയുള്ള സഹോദരൻ സിമിലിനെ വിളിച്ച് അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ തന്നെ സിമിൽ സ്ഥലത്തെത്തി നിയമനടപടി പൂർത്തിയാക്കി. ഇതിന് ശേഷം ഇന്നലെ പുലർച്ചെ ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ അജേഷിനെ നാട്ടിൽ എത്തിക്കുകയും ചെയ്തു. ദുബായ് ട്രാൻസ്പോർട്ട് കോർപറേഷനു കീഴിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അജേഷ്. ഇതിനിടെ നാട്ടിൽ പോകാൻ ലീവെടുത്തെങ്കിലും സാമ്പത്തിക ബാധ്യത കാരണം അത് വേണ്ടെന്ന് വച്ചു. കുറച്ചുനാൾ സിമിലിനൊപ്പം കഴിഞ്ഞശേഷം റാസൽഖൈമയിലെ സുഹൃത്തിന്റെ അടുത്തേക്കാണെന്ന് പറഞ്ഞ് പോയ അജേഷിന് പിന്നീട് കാണാതാവുകയായിരുന്നു. ഫോണിൽ വിളിച്ചിട്ടും തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെ പത്രവാർത്ത നൽകുകയും ചെയ്തു. ഇതാണ് അജേഷിനെ കണ്ടെത്താൻ വഴി ഒരുക്കിയത്. സാമ്പത്തിക ബാധ്യതയാണ് മാറി നിന്നതെന്നും ഇനി കുടുംബത്തോടൊപ്പം നാട്ടിൽ ജോലിയെടുത്ത് ജീവിക്കുമെന്നും അജേഷ് വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *