beggarയാചകരെ പിടികൂടാൻ ക്യാമറകൾ; റമദാനിലെ ഭിക്ഷാടനം തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് യുഎഇ
ഷാർജ; റമദാനിലെ ഭിക്ഷാടനം തടയാൻ കർശന നടപടികളുമായി ഷാർജ പൊലീസ്. ഇതിനായി പ്രത്യേക സംഘത്തെയും beggar നിയോഗിച്ചിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി പൊതു ഇടങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നിയമ ലംഘകരെ കുടുക്കാൻ 65,799 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എമിറേറ്റിന്റെ 85% പ്രദേശങ്ങളും പൊലീസ് നിരീക്ഷണ പരിധിയിലാണെന്നു ഇലക്ട്രോണിക് സർവീസ് വിഭാഗം ഡയറക്ടർ കേണൽ നാസിർ ബിൻ അഫ്സാൻ പറഞ്ഞു.ഷാർജയുടെ 21,000 കിലോമീറ്റർ പരിധിയിൽ ക്യാമറ നിരീക്ഷണമുണ്ട്. കഴിഞ്ഞ 6 മാസത്തിനിടെയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി പ്രവർത്തിക്കുന്ന ഇത്രയും ക്യാമറകൾ സ്ഥാപിച്ചത്. ജനങ്ങളിലെ അനുകമ്പ ചൂഷണം ചെയ്തു പണം സമ്പാദിക്കുകയാണ് റമദാൻ മാസത്തിൽ ഭിക്ഷക്കാർ ചെയ്യുന്നത്. റമസാനിലെ നിർബന്ധ ദാനധർമങ്ങൾ അർഹരായവർക്കു ലഭിക്കാൻ സർക്കാർ സന്നദ്ധ സംഘടനകളെ ഏൽപിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)