flightവിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചു; ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനം മ്യാന്മറിലേക്ക് വഴിതിരിച്ചു വിട്ടു
മുംബൈ: യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള flight വിമാനം വഴിതിരിച്ച് വിട്ടു.
ഇൻഡിഗോ 6E-57 വിമാനം മ്യാന്മറിലെ റങ്കൂണിലേക്കാണ് വഴിതിരിച്ചുവിട്ടത്. എന്നാൽ, യാത്രക്കാരനെ രക്ഷിക്കാനായില്ല. വിമാനം റങ്കൂണിലെത്തിയപ്പോളേക്കും യാത്രക്കാരൻ മരണപ്പെട്ടതായി ഇൻഡിഗോ മെഡിക്കൽ ടീം അറിയിച്ചു. ഇൻഡിഗോ വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മാർച്ച് 17നാണ് ഇത്തരത്തിൽ മറ്റൊരു സംഭവം ഉണ്ടായത്. റാഞ്ചി-പുനെ ഇൻഡിഗോ വിമാനത്തിൽ വച്ചാണ് ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ വിമാനം നാഗ്പൂർ വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. നാഗ്പൂരിലെത്തിയ ഉടനെ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോളേക്കും മരണം സംഭവിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)