Posted By user Posted On

mehzooz drawസ്വപ്നം യാഥാർത്ഥ്യമായി, ഇനി നാട്ടിലൊരു വീട് വാങ്ങണം; മഹ്സൂസിലൂടെ കോടികൾ സ്വന്തമാക്കിയ പ്രവാസി മലയാളി പറയുന്നു

മഹ്സൂസിലൂടെ തന്റെ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളിയായ പ്രദീപ് mehzooz draw. മഹ്സൂസ് നടത്തിയ 120-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് മില്യണയറായി മാറിയിരിക്കുകയാണ് അദ്ദേഹം. 10 ലക്ഷം ദിർഹമാണ് പ്രദീപ് സ്വന്തമാക്കിയിരിക്കുന്നത്. മഹ്സൂസ് പ്രൈസ് സ്ട്രക്ച്ചർ പുതുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ വിജയിണിദ്ദേ​ഹം. കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലാണ് പ്രദീപ് താമസിക്കുന്നത്. ഈ മാർച്ചിലാണ് സുഹ‍‍ൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി പ്രദീപ് മഹ്സൂസ് അക്കൗണ്ട് തുടങ്ങിയത്. മൂന്ന് തവണയാണ് അദ്ദേഹം ആകെ നറുക്കെടുപ്പിൽ പങ്കെടുത്തത്. 21 കാരിയായ ഒരു മകളുടെ അച്ഛനാണ് പ്രദീപ്. മഹ്സൂസ് കൊണ്ടുവന്ന ഭാ​ഗ്യം എങ്ങനെ ഉപയോ​ഗിക്കുമെന്ന് പ്രദീപ് പറയുകയാണ്. “ഇതൊരു സ്വപ്‍നം യാഥാർഥ്യമായതുപോലെ തോന്നിക്കുന്നു. നാട്ടിൽ വീട് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇനി അത് കൂടുതൽ എളുപ്പമാകും. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ഭാഗ്യമാണ്. ഞാൻ ഈ പണം സൂക്ഷിച്ച് ഉപയോഗിക്കും. വീട് വാങ്ങിയതിന് ശേഷമുള്ള പണം ഞാൻ അടുത്ത സുഹൃത്തുക്കൾക്ക് വേണ്ടി ചെലവാക്കും. അവരാണ് എന്നെ എപ്പോഴും പിന്തുണയ്ക്കുന്നത്. എൻറെ സ്വപ്ന ഭവനം സ്വന്തമാക്കാൻ സഹായിച്ചതിന് മഹ്സൂസിന് നന്ദി പറയുന്നു” – പ്രദീപ് പറഞ്ഞു. അഞ്ചിൽ നാല് അക്കങ്ങൾ കൃത്യമായി പ്രവചിച്ച് 27പേരാണ് 120-ാമത്തെ നറുക്കെടുപ്പിൽ രണ്ടാമതെത്തിയത്. രണ്ടാം സമ്മാനമായ 2 ലക്ഷം ദിർഹം പങ്കിടുമ്പോൾ 7407 ദിർഹം വീതം എല്ലാവർക്കും ലഭിക്കും. അഞ്ചിൽ മൂന്ന് അക്കങ്ങൾ ഒരുപോലെയായ 1392 പേർക്ക് 250 ദിർഹം വീതം ലഭിച്ചു. മഹ്സൂസ് കളിക്കാൻ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടർ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ നിങ്ങളെ സഹായിക്കും. വ്യത്യസ്ത സെറ്റുകളിലെ നമ്പറുകൾ തെരഞ്ഞെടുത്ത് Fantastic Friday Epic Draw, Super Saturday Draw എന്നിവയിൽ നിങ്ങൾക്ക് പങ്കെടുക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *