Posted By user Posted On

flight പ്രവാസികളുടെ പ്രതിസന്ധി കുറയില്ല; കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവ്വീസുകൾ എന്ന യുഎഇയുടെ ആവശ്യം നിരസിച്ച് ഇന്ത്യ

അബുദാബി; വിമാന സർവീസുകളുടെ കുറവും നിരന്തരമുണ്ടാകുന്ന വിമാനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങളും കാരണം flight നിലവിൽ ​ഗൾഫ് നാടുകളിലെ പ്രവാസികൾ നാട്ടിലേക്കെത്താൻ വളരെ അധികം ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസികൾക്ക് കൂടുതൽ പ്രതിസന്ധിയുണ്ടായേക്കാവുന്ന മറ്റൊരു വാർത്ത കൂടി എത്തുന്നത്. ഇന്ത്യ-യുഎഇ സെക്ടറിൽ കൂടുതൽ വിമാന സർവീസ് നടത്താൻ അനുവദിക്കണമെന്ന യുഎഇയുടെ ആവശ്യം ഇന്ത്യ തള്ളിയിരിക്കുകയാണ്. കേരളത്തിലെ കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പുതിയ സർവീസുകൾ വേണമെന്ന ആവശ്യമാണ് നിലവിൽ നിരസിച്ചിരിക്കുന്നത്. കണ്ണൂരിനു പുറമേ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുണെ, ഗോവ, അമൃത് സർ, ഭുവനേശ്വർ, ഗുവാഹത്തി എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കാനുള്ള യുഎഇ എയർലൈനുകളുടെ അപേക്ഷ തള്ളി. എയർ അറേബ്യ, ഫ്ലൈ ദുബായ്, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈനുകളാണ് ഇന്ത്യയിലേക്ക് കൂടുതൽ സർവീസിന് ശ്രമിച്ചത്. നിലവിൽ ഈ സെക്ടറിൽ 65,000 സീറ്റാണ് ഉള്ളത്. ഇത്, 50,000 സീറ്റുകൂടി വർധിപ്പിക്കണം എന്ന ആവശ്യമായിരുന്നു യുഎഇ മുന്നോട്ട് വച്ചത്. എന്നാൽ സർവീസ് വർധിപ്പിക്കാൻ ആലോചിക്കുന്നില്ല എന്നായിരുന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി. ഇത്തരത്തിൽ ഒരു സമീപനത്തിന് കാരണം ഇന്ത്യൻ വിമാനക്കമ്പനികളുടെ സമ്മർദമാണെന്നാണ് സൂചന. തീരുമാനം യുഎഇയിലെ 35 ലക്ഷത്തിലേറെ ഇന്ത്യക്കാർക്കും തിരിച്ചടിയാണെന്ന് ട്രാവൽ വിദഗ്ധർ പറയുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *