Posted By user Posted On

best hospital near meറമദാൻ; യുഎഇയിൽ ആശുപത്രി പ്രവർത്തന സമയങ്ങളിൽ മാറ്റം; പുതുക്കിയ സമയക്രമം അറിയാം

അ​ബൂ​ദ​ബി: റമദാൻ മാസം പ്രമാണിച്ച് യുഎഇയിൽ ആശുപത്രി സമയങ്ങളിൽ മാറ്റം. അ​ബൂ​ദ​ബി ഹെ​ൽത്ത് സ​ർവി​സ​സ് ക​മ്പ​നി (സേ​ഹ) best hospital near me ആണ് പുതുക്കിയ റ​മ​ദാ​നി​ലെ പ്ര​വ​ർത്ത​ന​സ​മ​യം പ്രഖ്യാപിച്ചിരിക്കുന്നത്. ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി, ശൈ​ഖ് ശ​ഖ​ബൂ​ത്ത് മെ​ഡി​ക്ക​ൽ സി​റ്റി, കോ​ർണി​ഷ് ആ​ശു​പ​ത്രി, ത​മാം, അ​ൽ ദ​ഫ്ര ആ​ശു​പ​ത്രി​ക​ൾ, അ​ൽ റ​ഹ്ബ​യി​ലെ​യും അ​ൽ ഐ​നി​ലെ​യും സേ​ഹ അ​ർജ​ൻറ് കെ​യ​ർ സെ​ൻറ​റു​കൾ എന്നിവ 24 മ​ണി​ക്കൂ​റും പ്ര​വ​ർത്തി​ക്കും. ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ ഔ​ട്ട് പേ​ഷ്യ​ൻറ് സ്‌​പെ​ഷാ​ലി​റ്റി ക്ലി​നി​ക്കു​ക​ൾ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യാ​ണ് പ്ര​വ​ർത്തി​ക്കു​ക. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും രാ​ത്രി ഒ​മ്പ​തു​മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു​വ​രെ​യു​മാ​ണ് പ്ര​വ​ർത്തി​ക്കു​ക. ശ​നി​യും ഞാ​യ​റും അ​വ​ധി​യാ​ണ്. ത​വാം, അ​ൽ ഐ​ൻ ആ​ശു​പ​ത്രി​ക​ൾ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ 12.30 വ​രെ​യും പ്ര​വ​ർത്തി​ക്കും. കോ​ർണി​ഷ് ആ​ശു​പ​ത്രി​യി​ൽ ഔ​ട്ട്‌​പേ​ഷ്യ​ൻറ് ക്ലി​നി​ക്കും വി​മ​ൻ ഹെ​ൽത്ത് സെ​ൻറ​റും രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ പ്ര​വ​ർത്തി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും രാ​ത്രി ഒ​മ്പ​തു​ മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു​വ​രെ​യും പ്ര​വ​ർത്തി​ക്കും. അ​ൽ ഐ​ൻ ആ​ശു​പ​ത്രി​യി​ലെ കി​ഡ്‌​നി കെ​യ​ർ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ തു​റ​ന്നു​പ്ര​വ​ർത്തി​ക്കും. ഞാ​യ​ർ അ​വ​ധി​യാ​ണ്. അ​ൽ ഐ​ൻ ആ​ശു​പ​ത്രി​യി​ലെ പു​ന​ര​ധി​വാ​സ വി​ഭാ​ഗം തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും പ്ര​വ​ർത്തി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *