Posted By user Posted On

expat യുഎഇയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ്: ദുബായിൽ ടാങ്കർ ലോറി മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം expat ആഴൂർ കൊളിച്ചിറ പുത്തൻ ബംഗ്ലാവിൽ നിഖിലാണ്​ മരിച്ചത്​. 27 വയസ്സായിരുന്നു. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. നിഖിൽ ഈ ലോറിയിലെ ജീവനക്കാരനായിരുന്നു. പഞ്ചാബ് സ്വദേശിയാണ് അപകടത്തിൽപ്പെട്ട ലോറി ഓടിച്ചതെന്നാണ് വിവരം. പ്രസന്നൻ, ലീല ദമ്പതികളുടെ മകനാണ്. ഭാര്യയും ഒന്നര വയസുള്ള കുട്ടിയുമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *