Posted By user Posted On

offerഓഫറുകളുടെ പെരുമഴ!; യുഎഇയിൽ 70 അവശ്യ വസ്തുക്കൾക്ക് പ്രൈസ് ലോക്ക് പ്രഖ്യാപിച്ച് പ്രമുഖ സൂപ്പർ മാർക്കറ്റ്

യുഎഇ; യുഎഇയിൽ റംസാൻ പ്രമാണിച്ച് 70 അവശ്യ വസ്തുക്കൾക്ക് പ്രൈസ് ലോക്ക് പ്രഖ്യാപിച്ച് യൂണിയൻ കോപ് offer. മാർച്ച് 29 മുതൽ ആറ് മാസത്തേക്കാണ് പ്രൈസ് ലോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് 70 വസ്തുക്കളുടെ വിലയിൽ മാറ്റം വരില്ല. സവാള, ആപ്പിൾ, ഫ്രോസൺ ചിക്കൻ, ആട്ട, ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് പ്രൈസ് ലോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റംസാൻ ആചരിക്കുന്നവർക്ക് മാത്രമല്ല ഈ ഓഫർ ബാധകമാകുക. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് യൂണിയൻ കോപ് പ്രതീക്ഷിക്കുന്നത്. യൂണിയൻ കോപ് ബ്രാഞ്ചുകളിൽ പ്രൈസ് ലോക്കിനെക്കുറിച്ച് മുന്നറിയിപ്പുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *