Posted By user Posted On

sim swap fraud യുഎഇയിൽ സ്വർണക്കട്ടികൾ തരാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് പണം തട്ടി; പ്രവാസി യുവതിക്കെതിരെ പരാതി

യുഎഇ; ദുബായിൽ സ്വർണക്കട്ടികൾ തരാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് പണം തട്ടിയ ആഫ്രിക്കൻ വംശജയായ sim swap fraud യുവതിക്കെതിരെ പരാതി. 185,000 ദിർഹമാണ് യുവതി അറബ് യുവാവിൽ നിന്ന് കൈക്കലാക്കിയത്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് യുവതി തന്റെ ഇരയെ കണ്ടെത്തിയത്. 50,000 ദിർഹമാണ് യുവതി ആവശ്യപ്പെട്ടത്. തന്റെ പക്കൽ 18 സ്വർണ്ണക്കട്ടികൾ ഉണ്ടെന്നും കസ്റ്റംസ് ക്ലിയറൻസിനായി 50,000 ദിർഹം വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. പകരമായി എട്ടു സ്വർണ്ണക്കട്ടികൾ തരാമെന്നും ഇവർ വാഗ്ദാനം നൽകി. തുടർന്നാണ് യുവാവ് യുവതിക്ക് പണം നൽകിയത്. ഇൻസ്റ്റാൾമെന്റായിട്ടാണ് യുവാവ് ഇത്തരത്തിൽ 185,000 ദിർഹം യുവതിക്ക് നൽകിയത്. എന്നാൽ, സ്വർണക്കട്ടികൾ കിട്ടാതായതോടെ താൻ പറ്റിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.രണ്ടുതവണ ദുബായിലെ ഒരു വ്യക്തിക്ക് നേരിട്ട് പണം നൽകിയ വിവരവും പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പണം വാങ്ങിയെന്ന് സമ്മതിച്ച ഇയാൾ താൻ ആരേയും വഞ്ചിച്ചിട്ടില്ലെന്നായിരുന്നു കോടതിയിൽ പറഞ്ഞത്. ഇയാളെ വെറുതെവിട്ടു. എന്നാൽ, യുവതി ഇനിയും പിടിയിലായിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *