Posted By user Posted On

uae police ഇഫ്താർ സമയത്തിന് മുമ്പ് വീട്ടിലെത്താൻ തിരക്ക് കൂട്ടി വാഹനമോടിക്കരുതേ, വലിയ അപകടം വിളിച്ചുവരുത്തരുത്; മുന്നറിയിപ്പുമായി യുഎഇ പൊലീസ്

യുഎഇ; ഇഫ്താർ സമയത്തിന് മുമ്പ് വീട്ടിലേക്ക് വേ​ഗം എത്തുന്നതിനായി വാഹനമോടിക്കുമ്പോൾ uae police അമിതവേഗത ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. ഇന്നലെ യുഎഇയിൽ വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനെ കുറിച്ചും സുരക്ഷ വർധിപ്പിക്കുന്നതിനെ കുറിച്ചും വ്യാഴാഴ്ച വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകികൊണ്ടുള്ള ട്വീറ്റും പൊലീസ് പങ്കുവച്ചിട്ടുണ്ട്. റോഡ് ഉപയോക്താക്കൾക്ക് നിർദ്ദിഷ്ട വേഗത പരിധികൾ പാലിക്കാനും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാനും ചുവന്ന ലൈറ്റുകൾ അവ​ഗണിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു. ഇഫ്താറിന് മുമ്പായി വീടുകളിലെത്താൻ ശ്രമിക്കുന്ന പല വാഹനയാത്രികരും അമിതവേഗതയിലാണ് പോകുന്നതെന്നും ഇത് അവരെ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *