Posted By user Posted On

​expat ഗൾഫ് രാജ്യത്ത് കെട്ടിടം തകർന്ന് വീണ് മരിച്ചവരിൽ പ്രവാസി മലയാളി യുവാവും; മൃതദേഹം കിട്ടിയത് 2 ദിവസത്തിന് ശേഷം

ദോഹ; ഖത്തറിലെ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രവാസി മലയാളി യുവാവും expat. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന സ്വദേശിയായ മുഹമ്മദ് ഫൈസൽ പാറപ്പുറവൻ (ഫൈസൽ കുപ്പായി ) ആണ് മരിച്ചത്. 48 വയസ്സായിരുന്നു. ഖത്തറിലെ അറിയപ്പെടുന്ന കലാകാരനും പ്രശസ്ത ഗായകനും ചിത്രകാരനുമാണ് ഇദ്ദേഹം. അപകടം നടന്നയുടൻ 7 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിൽ ഒരാൾ മാത്രമാണ് മരിച്ചതെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാൽ ഫൈസലിന്റെ മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ രണ്ടായി. ബുധനാഴ്ച രാവിലെയാണ് 4 നില കെട്ടിടം തകർന്നു വീണത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഫൈസലിന്റെ മൃതദേഹം കിട്ടിയത്. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. തകർന്നു വീണ കെട്ടിടത്തിലെ താമസക്കാരനായിരുന്നു ഇദ്ദേഹം. നിലമ്പൂർ ചന്തകുന്ന് പാറപ്പുറവൻ അബ്ദുസമദിന്റെ മകനാണ് മരിച്ച ഫൈസൽ. ഖദീജയാണ് മാതാവ്. ഭാര്യ: റബീന. മക്കൾ: റന, നദ, ഫാബിൻ (മൂവരും വിദ്യാർഥികൾ).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *