Posted By user Posted On

roadഇന്ന് യുഎഇയിലെ പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടാകും; മുന്നറിയിപ്പുമായി ആർടിഎ

ദുബായിൽ ഇന്ന് ഗതാഗത തടസ്സമുണ്ടാകുമെന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി road ആർടിഎ. ദുബായ് ലോകകപ്പ് ഇന്ന്, മാർച്ച് 25 ന് ആരംഭിക്കുന്നതിനാൽ വാഹനമോടിക്കുന്നതിനാലാണ് ഇത്തരത്തിൽ ​ഗതാ​ഗത തടസ്സമുണ്ടാകുന്നതെന്നും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) വെള്ളിയാഴ്ച നൽകിയ ട്രാഫിക് അലേർട്ടിൽ വ്യക്തമാക്കി. അൽ മൈദാൻ സെന്റ്, അൽ ഖൈൽ റോഡ്., ദുബായ്-അൽ ഐൻ റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് 1 മണിക്കും അർദ്ധരാത്രിക്കും ഇടയിൽ ​ഗതാ​ഗത തടസ്സമുണ്ടായേക്കാം. ഡ്രൈവർമാർ നേരത്തെ പുറപ്പെടണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ആർടിഎ അറിയിച്ചു. മെയ്‌ദാൻ റേസ്‌കോഴ്‌സിൽ നടക്കുന്ന ദുബായ് ലോകകപ്പിൽ 12 രാജ്യങ്ങളിൽ നിന്നുള്ള 126 കുതിരകൾ മൊത്തം 30.5 മില്യൺ ഡോളർ സമ്മാനത്തുകയായി മത്സരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *