Posted By user Posted On

weather യുഎഇയിൽ താപനില കൂടും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

അബുദാബി; യുഎഇയിൽ വലിയ രീതിയിൽ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ weather കേന്ദ്രം. ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിൽ കൂടുമെന്നാണ് സൂചന. തിങ്കളാഴ്ച ദുബായിൽ താപനില 32 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും എത്തും. അതേസമയം,അടുത്ത ആഴ്ച രാജ്യത്ത് മഴ പ്രതീക്ഷിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിലെ വ്യതിയാനം, മേഘാവൃതമായ അന്തരീക്ഷം, മൂടൽമഞ്ഞ് എന്നിവ കാറ്റിൽ സമ്മർദമുണ്ടാക്കും. അന്തരീക്ഷം പൊടി നിറഞ്ഞതും ഭാഗികമായോ ചിലപ്പോൾ പൂർണമായോ മേഘാവൃതവുമായിരിക്കും.


യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
 https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *