air india deal എയര്‍ ഇന്ത്യ, നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
കഠ്മണ്ഡു; എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ അപകടകരമാവുന്ന air india deal വിധത്തിൽ തൊട്ടടുത്ത് പറന്നു. വിമാനങ്ങൾ തലനാരിഴയ്ക്കാണ് കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎഎൻ) ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് 3 എയർ ട്രാഫിക് കൺട്രോളർമാരെ സസ്പെൻഡ് ചെയ്തു. നേപ്പാളിലെ ത്രിഭുവൻ അന്തർദേശീയ വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കൺട്രോളർമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവർ ജോലിയിൽ പ്രവേശിക്കരുതെന്നാണ് നിർദേശം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. എയർ ട്രാഫിക് കൺട്രോളർമാർക്ക് എതിരായ നടപടിയെപ്പറ്റി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎഎൻ) പ്രസ്താവന ഇറക്കിയപ്പോഴാണു സംഭവം ആളുകൾ അറിഞ്ഞത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് വരികയായിരുന്ന നേപ്പാൾ എയർലൈൻസിലെ എയർബസ് എ-320 വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് വരികയായിരുന്ന എയർ ഇന്ത്യാ വിമാനവും ഏറെക്കുറേ കൂട്ടിയിടിക്കാവുന്ന തരത്തിൽ അടുക്കുകയായിരുന്നു. ഒരേ ലൊക്കേഷനിൽ എയർ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തിലും നേപ്പാൾ എയർലൈനിന്റെ വിമാനം 15,000 അടി ഉയരത്തിലുമാണ് പറന്നത്. വിമാനങ്ങൾ അപകടകരമായി അടുത്തടുത്തു വരുന്നതു റഡാറിൽ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അപകടസൂചന ലഭിച്ചതോടെ ഉടൻ തന്നെ നേപ്പാൾ എയർലൈൻസിന്റെ വിമാനം 7,000 അടിയിലേയ്ക്ക് സഞ്ചാരപാത മാറ്റി. ഇതോടെയാണ് വലിയ അപകടം ഒഴിവായത്. ഇത്തരത്തിലൊരു സാഹചര്യം ഒഴിവാക്കാനായി ശ്രദ്ധാലുക്കളായി പ്രവർത്തിക്കാത്തതിനാണ് സംഭവസമയത്ത് കൺട്രോൾ റൂമിന്റെ ചുമലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)