Posted By user Posted On

air india പ്രവാസികൾക്ക് തിരിച്ചടി: കുട്ടികളുടെ നിരക്കിളവ് ഒഴിവാക്കി​ എയർ ഇന്ത്യ എക്സ്​പ്രസ്​?

യുഎഇ; പ്രവാസികൾക്കി തിരിച്ചടിയുണ്ടാക്കുന്ന വാർത്തയുമായി പ്രമുഖ എയർ ലൈൻ. കുട്ടികൾക്ക്​ ടിക്കറ്റെടുക്കുന്നതിന്​ air india എയർ ഇന്ത്യ എക്സ്​പ്രസ്​ ഏർപെടുത്തിയിരുന്ന നിരക്കിളവ്​ ഒഴിവാക്കുന്നുവെന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്ത് വരുന്നത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ പരിഷ്കരിച്ചിരിക്കുന്ന നിരക്കുകളുടെ പട്ടികയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഓരേ വിമാന നിരക്കാണ് കാണിക്കുന്നത്. സ്വകാര്യവത്​കരണത്തിന് ശേഷമുള്ള പതിയ പരിഷ്കരണമാണ്​ ഇതെന്ന്​ സംശയിക്കുന്നു. ഈ പരിഷ്കാരം പ്രാബല്യത്തിലായാൽ പ്രവാസി കുടുംബങ്ങൾക്ക്​ ലഭിച്ചിരുന്ന നേരിയ നിരക്കിളവും നഷ്ടമാകും. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായിരുന്നു ബജറ്റ് കാരിയറുകളിൽ കുട്ടികൾക്ക് വിമാനനിരക്കിൽ കുറവ് നൽകിയിരുന്നത്. 10 ശതമാനത്തോളം ഇളവായിരുന്നു കുട്ടികളുടെ ടിക്കറ്റിന് നേരത്തെ കിട്ടിയിരുന്നത്. എന്നാൽ, ചൊവ്വാഴ്ച ടിക്കറ്റ്​ ബുക്ക്​ ചെയ്തവർക്ക്​ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക്​ അടക്കേണ്ടി വന്നു. എയർ ഇന്ത്യ എക്സ്​​പ്രസും എയർ ഏഷ്യയും ലയിപ്പിക്കുന്നതിൻറെ ഭാഗമായി രണ്ട്​ ദിവസമായി സിസ്റ്റത്തിൽ പരിഷ്കാരങ്ങൾ നടക്കുന്നുണ്ട്​. ഇതിന്റെ ഭാ​ഗമായാണ് ഇത്തരത്തിൽ നിരക്കിളവ് പിൻവലിച്ചതെന്നാണ് പലരും സംശയിക്കുന്നത്. യു.എ.ഇയിൽ നിന്ന്​ നാട്ടിലേക്ക്​ പോകുന്നവർക്ക്​ 100-200 ദിർഹമിലേറെ ഒരു കുട്ടിക്ക്​ ലാഭമുണ്ടായിരുന്നു. ഈ സംവിധാനം നിലച്ചാൽ പ്രവാസികൾക്ക്​ ഇത് വലിയ തിരിച്ചടിയായിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *