Posted By user Posted On

expatയുഎഇയിൽ ഭാര്യയെയും മക്കളെയും കൊന്ന് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത് ഇന്ത്യക്കാരനായ പ്രവാസി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

യുഎഇ; ഷാർജയിലെ അൽ മജാസ് ഏരിയയിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു expat. പ്രവാസി ഇന്ത്യക്കാരനായ 35 കാരനാണ് 10 ഉം 8 ഉം വയസുള്ള രണ്ട് പെൺമക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. സംഭവത്തിന് മുമ്പുള്ള ഏതെങ്കിലും ഗാർഹിക പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഷാർജ പോലീസ് പറഞ്ഞു. കാരണം ഇവരുടെ വീട്ടിൽ നിന്ന് നേരത്തെ നിലവിളിയും മറ്റു കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നത്. അൽ ബുഹൈറ പോലീസ് സ്‌റ്റേഷനും സിഐഡി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി യുവാവ് കുടുംബത്തെ കൊന്ന് ജീവിതെ അവസാനിപ്പിക്കാൻ ഉണ്ടായ കാരണങ്ങൾ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുന്നതിന് മുമ്പ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധി ബന്ധുക്കളെയും പരിചയക്കാരെയും പോലീസ് മൊഴി എടുക്കുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 5.45 ന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഉടൻ തന്നെ ഒരു എമർജൻസി റെസ്‌പോൺസ് ടീമിനെ സ്ഥലത്തേക്ക് അയച്ചതായി ഷാർജ പോലീസ് പറഞ്ഞു. പോലീസ് പട്രോളിംഗും ദേശീയ ആംബുലൻസും യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അധികാരികൾ തിരച്ചിൽ നടത്തുന്നതിനിടയിൽ, ഇദ്ദേഹത്തിന്റെ വസ്ത്രത്തിൽ നിന്ന് ഒരു കടലാസ് കഷണം കണ്ടെത്തി. അതിൽ താൻ ജീവനെടുക്കാൻ ടവറിൽ നിന്ന് ചാടുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് കുട്ടികളെയും അവരുടെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയതായി അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഉടൻ തന്നെ അന്വേഷണ സംഘം യുവാവിന്റെ വീട്ടിൽ എത്തുകയും ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഏല്ലാവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *