bridgeദുബായിലെ പ്രധാന പാലം ഭാഗികമായി അടച്ചു; വാഹനമോടിക്കുന്നവർ ഇതരറൂട്ടുകൾ ഉപയോഗിക്കണമെന്ന് നിർദേശം
ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച മാർച്ച് 30 മുതൽ അൽ മക്തൂം bridge പാലം ഭാഗികമായി അടച്ചതായി പ്രഖ്യാപിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറ് ദിവസവും പാലം അടച്ചിരിക്കും. തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 1:00 മുതൽ 6:00 വരെ റൂട്ട് അടച്ചിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വാഹനമോടിക്കുന്നവർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ അധികൃതർ അഭ്യർത്ഥിക്കുന്നു.
ഇതര റൂട്ടുകൾ:
അൽ ഗർഹൂദ് പാലം
ബിസിനസ് ബേ പാലം
അൽ ഷിന്ദഗ ടണൽ
ദി ഇൻഫിനിറ്റി ബ്രിഡ്ജ്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)