cyber fraudയുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദിന്റെ പേരിൽ ‘റമദാൻ മത്സരം’; ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ഇക്കാര്യം ശ്രദ്ധിക്കുക, അല്ലെങ്കിൽ പണികിട്ടും
യുഎഇ; റമദാൻ മാസത്തിൽ പുതിയ തരത്തിലുള്ള തട്ടിപ്പുമായി ആളുകളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുകയാണ് cyber fraud തട്ടിപ്പ് വീരന്മാർ. ഇത്തവണ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ പേരും പറഞ്ഞാണ് തട്ടിപ്പ്. അദ്ദേഹത്തിന്റെ പേരിലുള്ള റമദാൻ മത്സരവുമായാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റമദാൻ കോംപറ്റീഷൻ എന്ന പേരിലാണ് വ്യാജ മത്സരം നടക്കുന്നത്. ശൈഖ് മുഹമ്മദിൻറെ ചിത്രവും ഇവർ ദുരുപയോഗം ചെയ്തിട്ടുണ്ട്. റമദാൻ ക്വിസിൽ ഉത്തരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ വരെയാണ് സമ്മാനതുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുന്നവരുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുകയാണ് കുറ്റവാളികളുടെ ലക്ഷ്യം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഈ ലിങ്ക് പ്രചരിപ്പിക്കുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു വെബ്സൈറ്റിലേക്ക് പോകും. ശൈഖ് മുഹമ്മദിൻറെ ചിത്രം സഹിതം നൽകിയിരിക്കുന്ന ഈ വെബ്സൈറ്റ് ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഖുർആനിൽ എത്ര അധ്യായങ്ങളുണ്ട്, റമദാനിൻറെ നിയമം, ഖുർആൻ അവതരിച്ച മാസം തുടങ്ങിയ ചോദ്യങ്ങളാണ് ക്വിസിൽ ചോദിക്കുന്നത്. ഉത്തരം നൽകിയാൽ നമ്മുടെ പേരും നാടും ഫോൺ നമ്പറും നൽകണം. ഇതിന് ശേഷം ഈ ലിങ്ക് 5 ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യണം. കൂടാതെ സബ്സ്ക്രൈബ് ചെയ്യാനും പറയും. സബ്സ്ക്രിപ്ഷന് വേണ്ടി നമ്മുടെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ ഹാക്ക് ചെയ്ത് അക്കൗണ്ടിലെ പണം അടിച്ചുമാറ്റുകയാണ് ഇവർ ചെയ്യുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)